25000 പച്ചക്കറി വിത്ത് പാക്കറ്റുകൾ കത്തോലിക്ക കോൺഗ്രസിന് മന്ത്രി കൈമാറി.


25000 പച്ചക്കറി വിത്ത് പാക്കറ്റുകൾ കത്തോലിക്ക കോൺഗ്രസിന് മന്ത്രി കൈമാറി. . 
 
കൊച്ചി - ഭക്ഷ്യോൽപാദനത്തിൽ കേരളത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുക എന്ന ലക്ഷ്യം വച്ച്  കത്തോലിക്ക കോൺഗ്രസ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾക്ക് പ്രോത്സാഹനം എന്ന നിലയിൽ 25000 പാക്കറ്റ് പച്ചക്കറി വിത്തുകൾ കൃഷി മന്ത്രി ശ്രീ . വി. എസ് . സുനിൽ കുമാർ ഇന്ന് കൈമാറി . ലോക്ക് ഡൗൺ വിജയിപ്പിക്കുവാനും, കുടുംബങ്ങളെ വിഷരഹിത പച്ചക്കറിയിൽ  സ്വയം പര്യാപ്തമാക്കുവാനും കത്തോലിക്ക കോൺഗ്രസ് ഏറ്റെടുത്ത
 " വീട്ടിലിരിക്കാം പച്ചക്കറി നടാം " എന്ന ക്യാംപയിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു . കേരളത്തിലെ കാർഷിക മേഖലയുടെ വളർച്ചക്ക്  സർക്കാരുമായ് ചേർന്ന് പ്രവർത്തിക്കണമെന്നും , സർക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ വിധ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകി . എറണാകുളം കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ . ബിജു പറയനിലത്തിനും ഡയറക്ടർ ഫാ. ജിയോ കടവിക്കും വിത്തുകൾ ജില്ലാ കലക്ടർ ശ്രീ. എസ്. സുഹാസ് ഐ. എ . എസ് , അൻവർ സാദത്ത് എം.എൽ എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മന്ത്രി ശ്രീ. വി.എസ്. സുനിൽ കുമാർ കൈമാറി .  കേരളത്തിലെ കാർഷിക മേഖലയിൽ നല്ല പ്രവർത്തനം  കാഴ്ച വെക്കുന്ന കൃഷി വകുപ്പിനേയും , മന്ത്രിയേയും കത്തോലിക്ക കോൺഗ്രസ് നേതാക്കൾ അഭിനന്ദിച്ചു .  കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഭാരവാഹികളായ പി.ജെ. പാപ്പച്ചൻ , ഡോ. ജോസുകുട്ടി ഒഴുകയിൽ , ബെന്നി ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി .