ഖത്തറിലെ കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള ചാർട്ടർ ഫ്ലൈറ്റുകൾ നാട്ടിലേത്തി


 
കൊച്ചി : കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയുടെ ഭാഗമായ ഖത്തർ എസ് എം സി എ യുടെ ആഭിമുഖ്യത്തിൽ രണ്ട് ചാർട്ടേർഡ് ഫ്ലൈറ്റുകൾ കേരളത്തിൽ എത്തി. ജോലി നഷ്ടപ്പെട്ടും, വിസിറ്റിംഗ് വിസയിൽ വന്നും , രോഗികളായിട്ടും കേരളത്തിലേയ്ക്കു മടങ്ങാൻ  സാധിക്കാതെ  ഖത്തറിൽ  ദുരിതം  അനുഭവിച്ചുകൊണ്ടിരുന്ന  360 ഓളം പേർക്കാണ്  ഈ വിമാനങ്ങൾ തുണയായത്. 
     വളരെയധികം ശ്രമകരമായ ഈ  ദൗത്യം വിജയകരമാക്കുവാൻ സഹായിച്ച കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ഖത്തർ ഗവണ്മെന്റ്നും, ഖത്തറിലെ ഇന്ത്യൻ എംബസിയ്ക്കും  ഈ പ്രവർത്തനത്തിന്  പിന്തുണ നൽകിയ 
 റവ ഫാ മാത്യു, ഷെവലിയാർ ഡോ. മോഹൻ തോമസ്,  കിളിയോപാട്ര ട്രാവെൽസ് എന്നിവർക്കും  എസ് എം സി എ പ്രസിഡന്റ്‌ ജോൺസൻ എലവത്തിങ്കൽ  നന്ദി അറിയിച്ചു.
 ബിഷപുമാരായ മാർ റാഫേൽ തട്ടിൽ, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കത്തോലിക്ക കോൺഗ്രസ്‌ പ്രസിഡന്റ്‌ ബിജു പറയന്നിലം തുടങ്ങിയവർ പ്രവാസി ഹെൽപ് ഡെസ്കുകൾക്ക് സഹായകം ആയി. ഖത്തർ എസ് എം സി എ  സെക്രട്ടറി പി ഡി ജോർജ്, വൈസ് പ്രസിഡന്റ് ജെയ്സൺ മുറ്റിചൂർകാരൻ,  ഭാരവാഹികളായ ഷാജൻ മഞ്ഞളി, ജോയ് എലവത്തിങ്കൽ , ബിനു, ആനി ജോൺസൺ, ഐവി പോൾ , വിപിൻ പോൾ ,ആന്റണി ,സെൽജോ ,രെഞ്ജിത്ത്‌ ജെറി , വിന്നി ക്ലാരൻസ് തുടങ്ങിയവരാണ്  പ്രവർത്തനങ്ങൾക്കു   നേതൃത്വം നൽകിയത്.