ജനസംഖ്യാനുപാതത്തിൽ ആനുകൂല്യങ്ങൾ നൽകാനുള്ള മന്ത്രിസഭാ തീരുമാനം സാമാന്യ നീതിയുടെ നടപ്പിലാക്കൽ - കത്തോലിക്ക കോൺഗ്രസ്


ജനസംഖ്യാനുപാതത്തിൽ ആനുകൂല്യങ്ങൾ നൽകാനുള്ള മന്ത്രിസഭാ തീരുമാനം സാമാന്യ നീതിയുടെ നടപ്പിലാക്കൽ - കത്തോലിക്ക കോൺഗ്രസ്

കൊച്ചി - ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യണമെന്നുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലും , ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ ആവശ്യപ്രകാരവും ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യാനുള്ള മന്ത്രിസഭ തീരുമാനം സാമാന്യ നീതിയുടെ നടപ്പിലാക്കലാണെന്നും , ഇത് കൂടുതൽ മത സൗഹാർദ്ധത്തിനും , ന്യൂനപക്ഷങ്ങൾ തമ്മിലുള്ള ബന്ധത്തിനുപകരകരിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി .
  ന്യൂനപക്ഷ സ്കോളർഷിപ് വിതരണാനുപാതത്തിലെ അപാകതകൾ പരിഹരിക്കുവാനും , ജനസംഖ്യാനുപാതത്തിൽ ആനുകൂല്യ വിതരണം നടപ്പിലാക്കുവാനും തീരുമാനിച്ച  സംസ്ഥാന സർക്കാർ നടപടി  സ്വാഗതാർഹമാണ് . കത്തോലിക്ക കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ വർഷങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യവും , നടത്തിയ സമരങ്ങളുടെ വിജയവുമാണ് ഈ തീരുമാനമെന്ന് കേന്ദ്രസമിതി യോഗം വിലയിരുത്തി . സർക്കാർ ആനുകൂല്യങ്ങളിലും സ്കോളർഷിപ്പുകളിലും ഒരു വിഭാഗം അവഗണിക്കപ്പെട്ടു പോകുന്നതിന് പരിഹാരമാകുവാനുള്ള ആദ്യപടിയായി ഈ തീരുമാനത്തെ കാണുന്നു . ഹൈക്കോടതി ഉത്തരവ്  എത്രയും വേഗം നടപ്പിലാക്കാനുള്ള  നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു .
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ , ജോബി കാക്കശ്ശേരി , ഡോ. ജോസുകുട്ടി ഒഴുകയിൽ , തോമസ് പീടികയിൽ , രാജേഷ് ജോൺ , മാത്യു സി എം, ബേബി 
നെട്ടനാനി , ടെസ്സി ബിജു , ബെന്നി ആന്റണി , റിൻസൻ മണവാളൻ , ബേബി പെരുമാലി , ട്രീസ ലിസ് സെബാസ്റ്റ്യൻ , വർക്കി നിരപ്പേൽ , ഗ്ലാഡിസ് ചെറിയാൻ ,' ഐപ്പച്ചൻ തടിക്കാട്ട് , ജോസ്കുട്ടി മാടപ്പള്ളി , വർഗീസ് ആന്റണി ,ചാർളി മാത്യു , ബാബു കദളിമറ്റം  തുടങ്ങിയവർ പ്രസംഗിച്ചു .