നാർക്കോട്ടിക് ജിഹാദും , ലവ് ജിഹാദും ഭീകരതയുടെ മുഖങ്ങൾ
നാർക്കോട്ടിക് ജിഹാദും , ലവ് ജിഹാദും ഭീകരതയുടെ മുഖങ്ങൾ - കത്തോലിക്ക കോൺഗ്രസ്
കൊച്ചി - കേരളത്തിൽ വർധിച്ചു വരുന്ന ലവ് ജിഹാദും , നാർക്കോട്ടിക് ജിഹാദും കേരളീയ സമൂഹത്തിനു വലിയ വിപത്താണെന്ന പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി സ്വാഗതം ചെയ്തു . കാലങ്ങളായി കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയിൽ ഇത്തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങൾ നടന്നു വരുന്നത് , അധികാരികൾ കണ്ടില്ലെന്നു നടിക്കുകയാണ് . ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇല്ല എന്ന് സ്ഥാപിക്കുവാൻ വേണ്ടി മാധ്യമങ്ങളും , രാഷ്ട്രീയ നേതാക്കളും കാണിക്കുന്ന വ്യഗ്രത വളരെ സങ്കടകരമാണ് .
ഒരു വിഭാഗം ആളുകളെ പ്രീണിപ്പിക്കാൻ വേണ്ടി നടത്തുന്ന ശ്രമങ്ങൾ , കേരളത്തിലെ സാധാരണക്കാരായ ആളുകളുടെ കുടുംബ ബന്ധങ്ങളെയും , ജീവിതത്തെയും ദൂരവ്യാപകമായ സ്വാധീനിക്കുന്നു എന്നത് തിരിച്ചറിയാതെ പോകരുത് .
സഭ…

സഭാമക്കളോടു പാലാ രൂപത ബിഷപ് നടത്തിയ പ്രസംഗം , സഭയിലുള്ള വിശ്വാസികളും , കുടുംബങ്ങളും , ചെറുപ്പക്കാരും ജാഗ്രതയോടെ ആയിരിക്കുവാനും , കേരളത്തിൽ മത സ്പർദ്ധ ഉളവാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുവാനുമുള്ള ഉത്ബോധനത്തിന്റെ ഭാഗമാണ് . അതിനെ മത സ്പർദ്ധയായി ചിത്രീകരിക്കുന്നത് ഗൂഢ ലക്ഷ്യങ്ങളുള്ള നിക്ഷിപ്ത താല്പര്യക്കാരാണ് . അതിനെതിരെ പ്രസ്താവനകൾ നടത്തുന്ന ആളുകളുടെ ഭൂതകാല ചരിത്രവും പ്രവർത്തനങ്ങളും പൊതുസമൂഹവും അധികാരികളും വിലയിരുത്തണം . ഈ സമൂഹത്തിൽ മത തീവ്രത പറഞ്ഞു , സ്ഥിരമായി പ്രചരിപ്പിക്കുന്ന ആളുകൾ , ഇപ്പോൾ ഇതിനെതിരെ പ്രതികരിക്കുന്നത് കാണുമ്പോൾ , ആരാണ് ഇത്തരം ജിഹാദുകൾക്ക് പിന്നിലെന്നത് സമൂഹത്തിനു വ്യക്തമായി ബോധ്യപ്പെടുന്നുണ്ട് . ഇവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചില രാഷ്ട്രീയ നേതാക്കന്മാർ നടത്തുന്ന പ്രസ്താവനകൾ അനുചിതമാണെന്നും , അവ പിൻവലിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു .
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും , മുൻ ഡി ജി പി മാർ അടക്കമുള്ള ആളുകൾ ഇത്തരം ജിഹാദി പ്രവർത്തനങ്ങളെക്കുറിച്ചു വ്യക്തമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് . അതെല്ലാം തമസ്കരിച്ചുകൊണ്ട് ഇത്തരം കാര്യങ്ങൾ ഇല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല . മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന കേരളീയ സമൂഹത്തിനു തന്നെയുള്ള വലിയൊരു മുന്നറിയിപ്പാണ് . ലവ് ജിഹാദിലൂടെ നിരവധി പെൺകുട്ടികളെ ചതിയിൽ പെടുത്തി ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന്റെ തെളിവുകൾ ഈ നാളുകളിൽ മാധ്യമങ്ങളിൽ തന്നെ കൃത്യമായി വന്നതാണ് .
കോളേജുകളും , സ്‌കൂളുകളും കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളിൽ മയക്കുമരുന്ന് കച്ചവടവും മറ്റു പ്രവർത്തനങ്ങളും നടത്തുന്നതും നാർക്കോട്ടിക് ജിഹാദിന്റെ ഭാഗമാണ് . ഒരു ചെറിയ ശതമാനം ആളുകൾ വളരെ ഗൂഢ ലക്ഷ്യങ്ങളോട് കൂടി മറ്റാർക്കോ വേണ്ടി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ഈ സമൂഹത്തിനു ബാധ്യതയുണ്ട് . കേരളത്തിലേക്കുള്ള മയക്കുമരുന്നിന്റെ വരവും , കേരളത്തിൽ വിതരണം ചെയ്യപ്പെടുന്ന രീതികളും ഇതിൽ കേരളത്തിനകത്തും പുറത്തുമുള്ള ആളുകളെ സംബന്ധിച്ചും , ഇതിന് പുറകിലുള്ള ഗൂഡാലോചനകളെക്കുറിച്ചും കേന്ദ്ര സർക്കാർ അന്വേഷിക്കണം എന്ന് കത്തോലിക്ക കോൺഗ്രസ് പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു .
ജാഥ നടത്തിയും , അവഹേളിച്ചും , തെറി വിളിച്ചും , ഭീഷണിപ്പെടുത്തിയും യാഥാർത്ഥ്യങ്ങളെ മൂടിവെപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുവാൻ യോഗം തീരുമാനിച്ചു . ചില രാഷ്ട്രീയ നേതാക്കൾ ഒരു വിഭാഗം ആളുകളുടെ മാത്രം വക്താക്കളായി മാറുന്നതും ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി .
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ ജോബി കാക്കശ്ശേരി, അഡ്വ പി റ്റി ചാക്കോ, ജോയി ഇലവന്തിക്കൽ, തോമസ് പീടികയിൽ, ഡോ ജോസുകുട്ടി ഒഴുകയിൽ, ടെസ്സി ബിജു, രാജേഷ് ജോൺ, മാത്യു കല്ലടിക്കോട്ട്, ബേബി നെട്ടനാനി, ബെന്നി ആന്റണി, റിൻസൺ മണവാളൻ ,ട്രീസ ലിസ് സെബാസ്റ്റ്യൻ , വർക്കി നിരപ്പേൽ , അഡ്വ . ഗ്ലാഡിസ് ചെറിയാൻ , ഐപ്പച്ചൻ തടിക്കാട്ട്, ജോസ്‌കുട്ടി മാടപ്പള്ളി , ബേബി പെരുമാലിൽ, ചാക്കോച്ചൻ കാരമയിൽ , ചാർലി മാത്യു , ബാബു കദളിമറ്റം , വര്ഗീസ് ആന്റണി എന്നിവർ പ്രസംഗിച്ചു.