മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങൾ ഉയർത്തി കത്തോലിക്ക കോൺഗ്രസ്


 
കൊച്ചി - കത്തോലിക്ക കോൺഗ്രസ് കേന്ദ്ര വർക്കിംഗ് കമ്മറ്റിയിൽ മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങൾ ഉയർത്തി കത്തയച്ചു .
കേരളത്തിലെ ജനങ്ങളുടെ ജീവനും , കൃഷിയും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കുവാൻ സർക്കാരിന് എന്തെങ്കിലും ക്രിയാത്മകമായ പദ്ദതികൾ ഉണ്ടോ ? 
സംസ്ഥാനത്തിന്റെ വികസനത്തിന് തടസം ആയി നില്ക്കുന്ന പട്ടയ വ്യവസ്ഥകളിലെ സങ്കീർണതകൾ ചട്ടങ്ങളിൽ നിന്നും ഒഴിവാക്കുവാൻ നിയമങ്ങൾ ഭേദഗതി ചെയ്യും എന്നു് കഴിഞ്ഞ സർക്കാർ കാലത്ത് നൽകിയ ഉറപ്പ് ഇപ്പോഴും നടപ്പിലാക്കാത്തതിന് ആരാണ് തടസ്സം നിൽക്കുന്നത് ?
കേരളത്തിലെ റബർ കർഷകരെ  സംരക്ഷിക്കുവാൻ 200 രൂപ തറവില നിശ്ചയിക്കുവാൻ സർക്കാരിന് സാധിക്കുമോ ?
ഖജനാവിൽ പണം കണ്ടെത്തുന്നതിനായി സാധാരണ ജനങ്ങളെ പിഴിയുന്ന ബഡ്ജറ്റാണോ ഈ പ്രാവശ്യവും രൂപപ്പെടുത്തുന്നത് ?
കേരളത്തിൽ ഏതെല്ലാം ഡിപ്പാർട്ട്മെന്റുകളിൽ അഴിമതി നടക്കുന്നു എന്ന് ആണ് സർക്കാരിന് ലഭിച്ചിരിക്കുന്ന അറിവ്, കേരളത്തിൽ നിന്ന് അഴിമതി തുടച്ചു മാറ്റുവാൻ സർക്കാരിന് ആർജ്ജവമുണ്ടോ ?
കേരളത്തിന്റെ വികസനത്തിന് തടസ്സമായി നിൽക്കുന്ന സർക്കാർ നയങ്ങളും , കർഷകരും സാധാരണക്കാരും അനുഭവിക്കുന്ന പ്രതിസന്ധികളും കത്തോലിക്ക കോൺഗ്രസ് ചർച്ച ചെയ്ത് വിലയിരുത്തിയതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയോട് ഏതാനും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുള്ളത് .
കേരളം പോലുള്ള സംസ്ഥാനത്ത് ടൂറിസം മേഖലയിലൂടെയും , മറ്റ് വികസന പദ്ധതികളിലൂടെയും ധാരാളം പണം കണ്ടെത്താനുള്ള സാഹചര്യമിരിക്കെ , സാധാരണക്കാരെ പിഴിയുന്ന പദ്ദതികൾ മാത്രം ആവിഷ്കരിക്കുന്നത് സർക്കാർ പുനർചിന്തിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു .
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വർക്കിംഗ് കമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് ജോസഫ് , ഭാരവാഹികളായ ജോർജ്കുട്ടി പുല്ലോപ്പിള്ളി യൂ എസ് എ , ഡെന്നി കൈപ്പനാനി സൗദി അറേബ്യ , എബ്രഹാം ജോൺ ജർമനി,ഡോ. ജോസ് കുട്ടി ജെ ഒഴുകയിൽ ,  തോമസ് പീടികയിൽ , രാജേഷ് ജോൺ , ബെന്നി ആന്റണി ,  ട്രീസ ലിസ് സെബാസ്റ്യൻ , ഷിജി ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.