ഫാ. എബ്രഹാം താഴത്തേടത്തിനെ മോചിപ്പിക്കണം : കത്തോലിക്ക കോൺഗ്രസ്‌.


കൊച്ചി : മധ്യപ്രദേശിലെ ജബൽപ്പൂരിൽ സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെടുത്തി കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചിരിക്കുന്ന മലയാളി വൈദികൻ ഫാ. എബ്രഹാം താഴത്തേടത്തിനെ ഉടൻ മോചിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
 
ജബൽപ്പൂർ രൂപതയുടെ വിദ്യാഭ്യാസ ഏജൻസിയായ ജബൽപ്പൂർ ഡയോസിഷൻ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ വൈസ് ചെയർമാനും വികാരി ജനറാളുമാണ് പാലാ എലിക്കുളം  കാരക്കുളം സ്വദേശിയുമായ ഫാ. എബ്രഹാം താഴത്തേടത്ത്. ഈ സൊസൈറ്റിയുടെ കീഴിൽ കഴിഞ്ഞ 30 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന സെന്റ് അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട സിവിൽ കേസിൽ കഴിഞ്ഞ മെയ്‌ 27 നാണ് വൈദികനെ മധ്യപ്രദേശ് പോലീസ് അന്യായമായി അറസ്റ്റ് ചെയ്തത്.സ്കൂൾ നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലാത്ത ഫാ. എബ്രഹാമിനെ അറസ്റ്റ് ചെയ്ത്  ജയിലിലടച്ച നടപടി കടുത്ത പ്രതിഷേധാർഹവും മനുഷ്യാവകാശ ലംഘനവുമാണ്.കഴിഞ്ഞ 10 വർഷമായി ജബൽപ്പൂർ രൂപതയിൽ സേവനം ചെയ്തുവരുന്ന ഫാ ഏബ്രഹാമിനെ മോചിപ്പിക്കാൻ കേന്ദ്ര ന്യൂനക്ഷ മന്ത്രി ജോർജ്ജ് കുര്യൻ അടിയന്തിരമായി ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.ഫാ.എബ്രഹാമിനെ എത്രയും വേഗം ജയിൽ മോചിതനാക്കണമെന്നു ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രിക്ക്  നൽകിയ നിവേദനം സമർപ്പിച്ചു.
 
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന നേതൃ സമ്മേളനത്തിൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ,ട്രഷറർ അഡ്വ ടോണി പുഞ്ചക്കുന്നേൽ,ഭാരവാഹികളായ പ്രൊഫ. കെ എം ഫ്രാൻസിസ്,രാജേഷ് ജോൺ, ബെന്നി ആൻ്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ,തോമസ് ആൻറണി, തമ്പി എരുമേലിക്കര, ഡോ കെ പി സാജു, ജോമി കൊച്ചുപറമ്പിൽ,പത്രോസ് വടക്കുംചേരി,ടോമിച്ചൻ അയ്യരുകുളങ്ങര,പീയുസ് പറേടം,ജേക്കബ് നിക്കോളാസ്,ജോർജ്ജുകുട്ടി പുന്നക്കുഴിയിൽ, ഡെന്നി തെങ്ങുംപള്ളിൽ,ഫിലിപ്പ് കൊട്ടോടി,അഡ്വ ഷീജ സെബാസ്റ്റ്യൻ, ആൻസമ്മ സാബു,ജോയ്സ് മേരി ആൻറണി,ഷിജി ജോൺസൺ,സിജോ ഇലന്തൂർ,അഡ്വ മനു വരാപ്പളളിൽ എന്നിവർ പ്രസംഗിച്ചു.