ന്യൂനപക്ഷ ഫണ്ട് വക മാറ്റി ചിലവാക്കിയത് പ്രതിഷേധാർഹം : കത്തോലിക്ക കോൺഗ്രസ്.


കൊച്ചി : ന്യൂനപക്ഷ സ്കോളർഷിപ്പ് നൽകാനുള്ള ഫണ്ടിൽ നിന്ന് വകമാറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് കാറുകൾ മേടിച്ചു എന്ന CAG റിപ്പോർട്ട് കടുത്ത പ്രതിഷേധാർഹമാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
 
കേരളത്തിലെ ന്യൂനപക്ഷ സൂഹത്തോടുള്ള സർക്കാരിൻ്റെ സമീപനമാണ് തെളിഞ്ഞിരിക്കുന്നത്. ന്യൂനപക്ഷ ഫണ്ടിൻ്റെ വിതരണം തന്നെ നീതികരമായ രീതിയിലല്ല നടപ്പിലാക്കുന്നത് എന്ന് ക്രൈസ്തവ സമൂഹത്തിന് വലിയ പരാതിയുണ്ട്.ആ പരാതി നിലനിൽക്കെയാണ് ന്യൂനപക്ഷ ഫണ്ട് വക മാറ്റി ചിലവിടുന്നു എന്ന റിപ്പോർട്ട് വന്നിരിക്കുന്നത്.
സ്വന്തക്കാർക്കും ഇഷ്ടക്കാർക്കുമായി വക മാറ്റാനുള്ള ഫണ്ടായി ന്യൂനപക്ഷ ഫണ്ട് മാറിയിരിക്കുന്നുവെന്നത് അവഗണനയുടെയും അഴിമതിയുടെയും മുഖമാണ്.
ന്യൂനപക്ഷ സ്കോളർഷിപ്പ് ഫണ്ട് വകമാറ്റിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കാനും എടുത്ത ഫണ്ട് തിരിച്ചടപ്പിക്കാനും സർക്കാർ നടപടി എടുക്കണം.ഇതിന് ഒത്താശ ചെയ്തവരെ പൊതുസമൂഹത്തിൻ്റെ മുൻപിൽ കൊണ്ടുവരണമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.