കത്തോലിക്കാ കോൺഗ്രസ് നേതൃത്വ സമ്മേളനംകൊച്ചിയിൽ


കൊച്ചി - കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ നേതൃത്വ സമ്മേളനം ഇന്നും നാളെയും കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് നടക്കും . സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്യൻ വാണിയപ്പുരക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ , ഡയറക്ടർ ഫാ . ഫിലിപ്പ് കവിയിൽ , ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ ഒഴുകയിൽ , ട്രെഷറർ അഡ്വ . ടോണി പുഞ്ചക്കുന്നേൽ , ഗ്ലോബൽ ഭാരവാഹികളായ പ്രൊഫ. കെ എം ഫ്രാൻസീസ് , രാജേഷ് ജോൺ , ബെന്നി ആന്റണി , ട്രീസ ലിസ് സെബാസ്റ്റ്യൻ , തോമസ് ആന്റണി , ജോമി കൊച്ചുപറമ്പിൽ , ഡോ. കെ പി സാജു , തമ്പി എരുമേലിക്കര , പത്രോസ് വടക്കുംചേരി,ടോമിച്ചൻ അയ്യരുകുളങ്ങര,പീയുസ് പറേടം,ജേക്കബ് നിക്കോളാസ്,ജോർജ്ജുകുട്ടി പുന്നക്കുഴിയിൽ, ഡെന്നി തെങ്ങുംപള്ളിൽ,ഫിലിപ്പ് കൊട്ടോടി,അഡ്വ ഷീജ സെബാസ്റ്റ്യൻ, ആൻസമ്മ സാബു,ജോയ്സ് മേരി ആൻറണി,ഷിജി ജോൺസൺ,സിജോ ഇലന്തൂർ,അഡ്വ മനു വരാപ്പളളിൽ എന്നിവർ  പ്രസംഗിക്കും .
കത്തോലിക്ക കോൺഗ്രസ് 2024  - 2027 പ്രവർത്തന മാർഗ്ഗ രേഖ തയ്യാറാക്കൽ ,   കത്തോലിക്ക കോൺഗ്രസ് 2024  - 2027 ബജറ്റ് തയ്യാറാക്കൽ , സാമൂഹിക - സാംസ്കാരിക - സാമ്പത്തിക മേഘലകളിൽ കത്തോലിക്ക കോൺഗ്രസ് കൈക്കൊള്ളേണ്ട നിലപാടുകൾ , സമുദായ ശാക്തീകരണത്തിനുതകുന്ന വിവിധ പദ്ധതികൾ , സർക്കാരിന്റെ ന്യൂനപക്ഷ ആനുകൂല്യങ്ങൾ സമുദായ അംഗങ്ങൾക്ക് കൃത്യമായി ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ മുതലായ വളരെ പ്രധാനപ്പെട്ട ചർച്ചകളും  , തീരുമാനങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും . രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രഗത്ഭർ നേതൃത്വം നൽകുന്ന വിഷയാവതരണങ്ങളും തുടർ ചർച്ചകളും നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു  .