സംരഭകത്വ സാഹചര്യം കേരളത്തിൽ വളരണം - അഡ്വ. ബിജു പറയനിലം


കേരളത്തിൽ യുവാക്കളെ പിടിച്ചു നിറുത്താൻ സംരഭക സാഹചര്യം വളർത്തണം എന്ന് അഡ്വ. ബിജു പറയനിലം. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഭാരവാഹി കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്ന് യുവജനങ്ങൾ പുറത്തോട്ട് പോകുന്നു എന്ന് പരാതി പറയാതെ സർക്കാർ ഉദ്യോഗസ്ഥ ട്രേഡ് യൂണിയൻ തലങ്ങളിൽ സംരഭക - തൊഴിൽ സൗഹൃദ അന്തരീക്ഷം വളർത്തി യുവാക്കളെ കേരളത്തിൽ പിടിച്ചു നിറുത്താനുള്ള നടപടികൾ ഉണ്ടാകണം എന്ന് ഗ്ലോബൽ ഭാരവാഹി യോഗം വിലയിരുത്തി. യോഗത്തിൽ ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചു പറമ്പിൽ യോഗത്തിൻ അദ്ധ്യക്ഷത വഹിച്ചു. രണ്ട് ദിവസങ്ങളിലായി കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ വച്ച് നടക്കുന്ന ഭാരവാഹി കോൺക്ലേവ് വരുന്ന വർഷങ്ങളിലെ കത്തോലിക കോൺഗ്രസ് പ്രവർത്തന മാർഗ്ഗരേഖ ചിട്ടപ്പെടുത്തും.
ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ യോഗത്തിൽ സംഘടനാ പ്രവർത്തന അജണ്ട അവതരിപ്പിച്ചു. ട്രെഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ,  വൈസ് പ്രസിഡൻ്റുമാരായ പ്രൊ. ഫ്രാൻസിസ് കെ എം , രാജേഷ് ജോൺ, ബെന്നി ആൻ്റെണി , ട്രീസാ ലിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ കോൺക്ലേവിന് നേതൃത്വം നൽകും