ക്യാമ്പസുകളിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമം അപലപനീയം : കത്തോലിക്ക കോൺഗ്രസ്


കൊച്ചി :വിഭാഗിയ ലക്ഷ്യത്തോടെ ഒരു പറ്റം വിദ്യാർത്ഥികൾ  മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിസ്ക്കരിക്കാൻ മുറി വിട്ടുതരാൻ ആവശ്യപ്പെട്ട് കോളേജിൻ്റെ സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്താൻ ശ്രമിച്ചത് പ്രതിഷേധാർഹമെന്ന് കത്തോലിക്ക കോൺഗ്രസ്. വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കി  നേട്ടമുണ്ടാക്കാൻ ചില രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളും ഇതിന്  കൂട്ടുണ്ടായിരുന്നു എന്നത് അപലപനീയമാണ്. രാഷ്ട്രീയ - വർഗ്ഗീയ സംഘടനകൾ വിദ്യാർത്ഥികളെ കരുവാക്കി വിഭാഗിയത വളർത്തുന്നത് വേരോടെ പിഴുതെറിയണം എന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. 
സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്‌കരിക്കാനുള്ള മുറി അനുവദിക്കാനാവില്ല എന്നും
എന്നാൽ അടുത്തുള്ള മോസ്കിൽ വെള്ളിആഴ്ചകളിൽ നിസ്‌കരിക്കേണ്ട വിദ്യാർത്ഥികൾക്ക് അതിനുള്ള അനുവാദം കൊടുക്കുന്നതിൽ തെറ്റില്ല എന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനം ഭരണഘടന പ്രകാരം ക്രൈസ്തവ സംസ്കാരം സംരക്ഷിക്കാൻ കൂടി ഉള്ള ഇടമാണ് എന്നും അത് അലങ്കോലപ്പെടുത്താൻ അനുവദിക്കില്ല എന്നും  കത്താലിക്ക കോൺഗ്രസ് പ്രസ്താവിച്ചു.