Catholic Congress Updates

JUN

06

2025

KOCHI

ജാതി സെൻസസ് ആശങ്കാജനകം

കൊച്ചി : ജാതി വിവേചനം ഇല്ലാതാക്കിയ ഇന്ത്യൻ ഭരണഘടന 75 വർഷം പൂർത്തീകരിച്ചപ്പോൾ,ജാതിപരമായ വിവേചനത്തിൻറെ ഇരുണ്ട കാലത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നതാണ് ജാതി സെൻസസ് എന്ന് കത്തോലിക്ക കോൺഗ്രസ്.

ജാതി വിവേചനം നിയമപരമായി നിരോധിച്ച നാട്ടിൽ വിവേചന കാരണം അടിസ്ഥാനമാക്കി സെൻസൻസ് നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. വികസിത രാജ്യമാകാൻ കുതിക്കുന്ന ഇന്ത്യ സമൂഹത്തിലെ സാമ്പത്തിക പിന്നോക്കാവസ്ഥയെയും അസന്തുലിതാവസ്ഥയെയും പറ്റി പഠിക്കാൻ സെൻസസ് നടത്തുന്നില്ല എന്നതു ദുഃഖകരമാണ്.ലോകം വലിച്ചെറിഞ്ഞ ജാതി വ്യവസ്ഥകളെ രൂപീകരിക്കാനുള്ള മാനദണ്ഡമായി സെൻസസിൽ ചേർത്തത് ദുരുദ്ദേശപരമാണ്. സുപ്രീം കോടതി നിശ്ചയിച്ച സംവരണ മാനദണ്ഡങ്ങളെ ഇല്ലാതാക്കാനും ജാതി മത രാഷ്ട്രീയം വളർത്താനും ഉള്ള ശ്രമങ്ങൾ ഇല്ലാതാക്കപ്പെടണം. മതം മാറിയാൽ ജാതി ഇല്ലാതാകും എന്ന് പറഞ്ഞു യഥാർത്ഥ പിന്നോക്കക്കാരെ അവഗണിക്കുകയും അവരുടെ സംവരണം ഇല്ലാതാക്കുകയും ചെയ്യുന്ന ഇന്ത്യയിൽ,ജാതി സെൻസസ് അല്ല സാമ്പത്തിക സാമൂഹിക ഭൗതിക സാഹചര്യം അടിസ്ഥാനമാക്കിയുള്ള പിന്നോക്ക സെൻസസാണ് ആവശ്യമെന്നും,സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങളും കർഷകരുടെ പിന്നോക്കാവസ്ഥയും ജാതിക്കതീതമായി പഠിച്ച് പോളിസികളിൽ മാറ്റം വരുത്താൻ വരുന്ന സെൻസസിലൂടെ നടപടികൾ ഉണ്ടാക്കണം എന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു.
കൂടാതെ ജാതി അടിസ്ഥാനത്തിലുള്ള സംവരണ തോത് വർദ്ധിപ്പിക്കുന്നതിലേക്കും അതുവഴി സംവരണേതര വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന തൊഴിലവസരങ്ങൾ പോലും പരിമിതപ്പെടുന്നതിനും ഇതിലെല്ലാം ലഭിക്കുന്നതിനുള്ള മാനദണ്ഡം മികവിന് പകരം ജാതിയിലേക്ക് ചുരുങ്ങുന്നതിനും ഇടയാക്കുന്നത് വഴി വിവിധ മേഖലകളിൽ ഇതുണ്ടാക്കുന്ന അസന്തുലിതാവസ്ഥകൾ രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധമാവും എന്നതിനാലും ജാതി സെൻസസ് സംബന്ധമായ ആശങ്കകൾ പരിഹരിക്കണമെന്ന് എന്ന് കത്തോലിക്ക കോൺഗ്രസ്‌ പ്രസ്താവിച്ചു.

പ്രസിഡന്റ്‌ പ്രൊഫ രാജീവ്‌ കൊച്ചുപറമ്പിലിന്റെ ആദ്യക്ഷതയിൽ ചേർന്ന വർക്കിംഗ്‌ കമ്മിറ്റി യോഗത്തിൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ, ജന സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ, ഭാരവാഹികളായ അഡ്വ ടോണി പുഞ്ചക്കുന്നേൽ, പ്രൊഫ കെ എം ഫ്രാൻസിസ്, ഡോ ചാക്കോ കാളാംപറമ്പിൽ, ബിജു സെബാസ്റ്റ്യൻ, ജോർജ് കോയിക്കൽ, സണ്ണി കടൂതാഴെ, ജോൺസൻ തൊഴുത്തുങ്കൽ, ഫ്രാൻസിസ് മൂലൻ എന്നിവർ പ്രസംഗിച്ചു.

Share This On

EmailEmail

FacebookFacebook

TwitterTwitter

WhatsappWhatsapp

Linked InLinked In

TelegramTelegram