Catholic Congress Updates

MAR

30

2025

Thrissure

മയക്കുമരുന്നിനെതിരെ മുന്നേറ്റമായി കത്തോലിക്ക കോൺഗ്രസ് പ്രതിരോധ സദസ്സ്

കൊച്ചി : മയക്കുമരുന്ന് മുക്ത കേരളത്തിനായി ജനകീയ കൂട്ടായ്മയായി മാറി കത്തോലിക്ക കോൺഗ്രസ് പ്രതിരോധ സദസ്സ്. കേരളത്തിലാകെ ആയിരത്തോളം സ്ഥലങ്ങളിൽ കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ ജനകീയ പ്രതിരോധ സദസ്സുകൾ നടത്തപ്പെട്ടു.ലഹരിക്കെതിരായ ജനകീയ മുന്നേറ്റത്തിന് ശക്തി പകരാൻ ലഹരി വിരുദ്ധ കർമ്മസേന രൂപീകരിക്കുകയും ചെയ്തു. പ്രതിരോധ സദസ്സിൻ്റെ സംസ്ഥാന തല ഉദ്ഘാടനം തൃശൂർ പടവരാട് വെച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചു പറമ്പിൽ നിർവ്വഹിച്ചു. കേരളത്തിൻ്റെ വരും തലമുറയെ ഇല്ലാതാക്കുന്ന മയക്കുമരുന്ന് - രാസ ലഹരിക്ക് എതിരെ ശക്തമായ നടപടി എടുക്കാൻ സർക്കാർ തയ്യാറാകണം എന്നും ലഹരി കുറ്റകൃത്യം ചെയ്തവർ ജാമ്യമെടുത്ത്  വീണ്ടും സമൂഹത്തിൽ പ്രശ്നം ഉണ്ടാക്കുന്ന അവസ്ഥയ്ക്ക് അവസാനം വരുത്തണം എന്നും രാജീവ് കൊച്ചു പറമ്പിൽ പറഞ്ഞു.സംസ്ഥാനത്ത് ലഹരി മാഫിയക്ക് ചില രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും നൽകുന്ന പിന്തുണയും സംരക്ഷണവും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾക്ക് ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ഗജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ,വൈസ് പ്രസിഡൻ്റുമാരായ ഡോ കെ എം ഫ്രാൻസിസ്,രാജേഷ് ജോൺ, ട്രീസാ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആൻ്റണി, തോമസ് ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി. ഏപ്രിൽ 27 ന് പാലക്കാട് വച്ച് നടക്കുന്ന മഹാറാലിയിൽ ലഹരി മാഫിയക്കെതിരെ പതിനായിരങ്ങൾ അണിനിരക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.

Detail കത്തോലിക്ക കോൺഗ്രസ്‌ നേതൃത്വത്തിൽ 1000 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സദസ്സിന്റെയും ലഹരി വിരുദ്ധ കർമ്മസേന രൂപീകരണത്തിന്റെയും സംസ്ഥാന തല ഉദ്ഘാടനം ഗ്ലോബൽ പ്രസിഡന്റ്‌ രാജീവ്‌ കൊച്ചുപറമ്പിൽ തൃശൂർ പടവരാട് നിർവഹിക്കുന്നു.

Share This On

EmailEmail

FacebookFacebook

TwitterTwitter

WhatsappWhatsapp

Linked InLinked In

TelegramTelegram