2025
KOCHI
കൊച്ചി : കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാഷണൽ യൂത്ത് കോൺഫറൻസ് "എൻ വൈ സി 2K25" ൻ്റെ ലോഗോ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ചങ്ങനാശ്ശേരി അതിരൂപത മെത്രാൻ മാർ തോമസ് തറയിൽ പിതാവിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.പാലക്കാട് രൂപതയുടെ ആതിഥേയത്വത്തിൽ ഓഗസ്റ്റ് 16, 17 തീയതികളിൽ മുണ്ടൂർ യുവക്ഷേത്ര കോളേജിൽ വച്ചാണ് നാഷണൽ യൂത്ത് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
രാഷ്ട്രീയ മാധ്യമ മേഖലകളിലെ യുവജനങ്ങളുടെ പങ്കാളിത്തവും,സമുദായിക സംഘടനാ പ്രവർത്തനങ്ങളും പഠന വിഷയങ്ങളാകുന്ന യൂത്ത് കോൺഫറൻസിൽ സാമൂഹിക രാഷ്ട്രീയ സാമുദായിക മേഖലകളിലെ പ്രമുഖർ സെമിനാറുകളും ചർച്ചകളും നയിക്കും.വരാൻ പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രത്യേക വിഷയമായി കോൺഫ്രൻസ് പരിഗണിക്കും.
ലോഗോ പ്രകാശന ചടങ്ങിന് മുന്നോടിയായി യൂത്ത് കൗൺസിൽ ജനറൽ കോഡിനേറ്റർ സിജോ ഇലന്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃസംഗമത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് പ്രൊഫ രാജീവ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.ഗ്ലോബൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ,ജന സെക്രട്ടറി ഡോ ജോസ്കുട്ടി ജെ ഒഴുകയിൽ,ഗ്ലോബൽ വൈസ് പ്രസിഡണ്ട് ട്രീസ ലിസ് സെബാസ്റ്റ്യൻ,നാഷണൽ യൂത്ത് കോൺഫറൻസ് ജനറൽ കൺവീനർ ജോയ്സ് മേരി ആൻറണി, യൂത്ത് കൗൺസിൽ ഗ്ലോബൽ കോഡിനേറ്റർമാരായ ഷിജോ ഇടയാടിയിൽ,സിജോ കണ്ണേഴത്ത്,അബി മാത്യൂസ് കാഞ്ഞിരംപാറ,അപർണ ജോസഫ്,ആൻ്റോ തൊറയൻ,ജെറിൻ ജെ പട്ടാംകുളം,സിജോ ബേബി, ഷാന്റോ തകിടിയേൽ, ലോഗോ ഡിസൈൻ ചെയ്ത സാൻജോ സണ്ണി എന്നിവർ പ്രസംഗിച്ചു.
കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ എൻ വൈ സി ലോഗോ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആർച്ച് ബിഷപ് മാർ തോമസ് തറയിലിന് നൽകി പ്രകാശനം ചെയ്യുന്നു.രാജീവ് കൊച്ചുപറമ്പിൽ, ഫാ ഫിലിപ്പ് കവിയിൽ, ഡോ ജോസ്കുട്ടി ഒഴുകയിൽ,സിജോ ഇലന്തൂർ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ജോയിസ് മേരി ആന്റണി സമീപം