2025
KOCHI
അറബി കടലിലെ ഖനന പ്രശ്നത്തിൽ തീരദേശ വാസികൾ ഉയർത്തുന്ന ആശങ്ക പരിഹരിക്കപ്പെടണം.
കടൽ ഖനനം നടക്കുന്നത് 20,30 കിലോമീറ്റർ അകലെയാണെങ്കിലും കേരളത്തിൻ്റെ തീര പ്രദേശത്തിന് അപകടകരമാണെന്നത് എന്ന ആശങ്കാജനകമാണ്.സാധാരണ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നത് ആഴക്കടലുകളിലല്ല,തീരത്തിനടുത്ത ഈ ദൂരങ്ങളിലാണ്.സാധാരണ കടൽ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയും ഈ ദൂരം കേന്ദ്രീകരിച്ചാണ് ഉള്ളത്. തീരത്തിന് അടുത്ത് നടത്തുന്ന ഖനനം കടലിൻ്റെ ആവാസ വ്യവസ്ഥയെയും മത്സ്യ സമ്പത്തിനെയും തകർക്കുകയും തീരപ്രദേശത്തെ പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യും. മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും തീരത്തെ ജീവിതത്തെയും ബാധിക്കാൻ സാധ്യത ഉള്ള ഖനനത്തെ പറ്റി ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ സർക്കാർ തയ്യാറാകണം. തീരദേശ പ്രകൃതിയെ ബാധിക്കുന്ന ഖനനം അനുവദിക്കരുത്. ഖനനം കൊണ്ട് സാധാരണ മത്സ്യ തൊഴിലാളിക്ക് ഉണ്ടാകുന്ന തൊഴിൽ നഷ്ട്ടത്തിനും വരുമാന നഷ്ടത്തിനും തീരത്തുണ്ടാകുന്ന നഷ്ട്ടത്തിനും നഷ്ടോത്തരവാദം ഏർപ്പെടുത്തി ഖനന കരാറുകളിൽ പ്രത്യേക വ്യവസ്ഥകൾ ഉണ്ടായേ തീരൂ. വികസനം സുസ്ഥിമാകണം ഒപ്പം മനുഷ്യനെയും പ്രകൃതിയെയും ഒരു പോലെ കരുതുന്നതുമാകണം. ഡാമുകളിൽ അടിഞ്ഞു കൂടുന്ന മണൽ എടുത്താൽ ആവാസ വ്യവസ്ഥകളെ ബാധിക്കാതെ തന്നെ മണൽ ക്ഷാമ പരിഹരിക്കാമെന്നിരിക്കെ, മണൽ ആവശ്യത്തിനുള്ള ഖനനം ആവശ്യമില്ല. തീരദേശ ജനത നടത്തുന്ന തീരദേശ ഹർത്താലിൽ ഉയർത്തുന്ന ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നു.
കത്തോലിക്ക കോൺഗ്രസ്