Catholic Congress Updates

AUG

22

2025

All Kerala

ക്രൈസ്തവ ജന വിഭാഗത്തെ മൈക്രോ മൈനോരിറ്റി ആയി പ്രഖ്യാപിക്കണം : കത്തോലിക്ക കോൺഗ്രസ്‌

ക്രൈസ്തവ ജന വിഭാഗത്തെ മൈക്രോ മൈനോരിറ്റി ആയി പ്രഖ്യാപിക്കണം : കത്തോലിക്ക കോൺഗ്രസ്‌.

കൊച്ചി : രാജ്യത്ത് മത ന്യൂനപക്ഷങ്ങളിൽ സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ക്രൈസ്തവർ ഉൾപ്പെടെയുള്ള ജന വിഭാഗങ്ങളെ മൈക്രോ മൈനോരിറ്റി ആയി ഭരണഘടനാ നിയമ ഭേദഗതി ചെയ്ത് പ്രഖ്യാപിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ന്യൂനപക്ഷകാര്യ മന്ത്രിക്കും കത്തോലിക്ക കോൺഗ്രസ്‌ നിവേദനം സമർപ്പിച്ചു.

ഇന്ത്യയിലെ 6 വിജ്ഞാപിത മത ന്യൂനപക്ഷങ്ങളിൽ ക്രിസ്ത്യൻ,സിഖ്, ബുദ്ധർ,ജെയ്നർ,പാഴ്സി എന്നീ 5 വിഭാഗങ്ങൾക്കും കൂടി രണ്ടര ശതമാനത്തിൽ താഴെ മാത്രമേ ജനസംഖ്യയുള്ളൂ.യഥാർത്ഥത്തിൽ ഇവർക്കാണ് സർക്കാർ സംരക്ഷണവും ക്ഷേമപദ്ധതികളും നൽക്കേണ്ടത്. എങ്കിൽ മാത്രമേ ശരിയായ ന്യൂനപക്ഷ സംരക്ഷണം സാധ്യമാകൂ എന്ന് കത്തോലിക്ക കോൺഗ്രസ്‌ പറഞ്ഞു.ന്യൂനപക്ഷമെന്നാൽ ആറ് ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷമായ ഒരു വിഭാഗം മാത്രമായി ഇന്ന് മാറി. ക്ഷേമപദ്ധതികൾ ഒന്നടങ്കം ഒരു വിഭാഗത്തിന് മാത്രമായി മാറി.ഇത് ഭരണഘടനാ ലംഘനം ആണ്. ന്യൂനപക്ഷ പദവി എന്നത് അവകാശങ്ങളെക്കാളുപരി,ഭരണഘടനാപരമായ സംരക്ഷണം ആണ് എന്നിരിക്കെ ഈ സംരക്ഷണം അട്ടിമറിക്കപ്പെടുന്നു.ന്യൂനപക്ഷ - ഭൂരിപക്ഷ വേർതിരിവിൻറെ മാനദണ്ഡം ജനസംഖ്യ ആയതിനാൽ കൂടുതൽ സംരക്ഷണം വേണ്ടത് ജനസംഖ്യ കുറയുന്നവർക്കാണ്.വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളായ രാഷ്ട്രീയ നേതൃത്വങ്ങൾ ഇതിൽ കണ്ണടക്കുന്നത് പ്രതിഷേധാർഹമാണ്.

മുസ്ലിം വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ യെ കുറിച്ച് പഠിക്കാൻ 2005 ൽ യു പി എ സർക്കാർ നിമിച്ച സച്ചാർ കമ്മിറ്റി,കേവലം അഞ്ച് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം പഠിച്ചു തയാറാക്കിയ റിപ്പോർട്ട്‌ ഉടനടി നടപ്പിലാക്കി.പാഴ്സികൾക്ക്‌ മാത്രമാണ് അതല്ലാതെ ഒരു കമ്മീഷനെ എങ്കിലും നിയമിച്ചത്.മാറി മാറി വരുന്ന സർക്കാരുകളുടെ ഔദാര്യമാണ്‌ ന്യൂനപക്ഷ പദവി എന്ന നിലപാട് തിരുത്തപ്പെടണം.സർക്കാർ ഖജനാവിലെ പൊതു പണം ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ പേരിൽ ഒരു വിഭാഗത്തിന് മാത്രമായി ചിലവിടുന്നത് ഭരണഘടനാ ഉത്തരവാദിത്തം തന്നെ ഇല്ലാതാക്കുന്നതിനാൽ,ഇതിന് മാറ്റം വരുത്തുവാൻ സർക്കാർ തയാകണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ അഭ്യർത്ഥിച്ചു.

പ്രസിഡന്റ്‌ പ്രൊഫ രാജീവ്‌ കൊച്ചുപറമ്പിൽ ആദ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ, ജന സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ ടോണി പുഞ്ചക്കുന്നേൽ, ഭാരവാഹികളായ ഡോ കെ എം ഫ്രാൻസിസ്,ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, തോമസ് ആന്റണി,തമ്പി എരുമേലിക്കര, ഡോ കെ പി സാജു,ജോമി ഡോമിനിക്,ജേക്കബ് നിക്കോളാസ് എന്നിവർ പ്രസംഗിച്ചു.

Share This On

EmailEmail

FacebookFacebook

TwitterTwitter

WhatsappWhatsapp

Linked InLinked In

TelegramTelegram