2026
Kochi
കത്തോലിക്ക കോൺഗ്രസ് മാണ്ഡ്യ രൂപത നേതൃസമ്മേളനം ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അനുഗ്രഹ സന്ദേശം നൽകി. രൂപത പ്രസിഡൻ്റ് കെ.പി. ചാക്കപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ഡയറക്ടർ ഫാ . കുര്യാക്കോസ് കള്ളമുള്ളിൽ സി. എം . ഐ . , ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ , വൈസ് പ്രസിഡൻ്റ് ബെന്നി ആൻ്റണി , സെക്രട്ടറി റോസ് ജെയിംസ് , രൂപത ജനറൽ സെക്രട്ടറി റീന പ്രിൻസ് , ട്രഷറർ ലൗലി ജോളി , ഭാരവാഹികളായ ഡാർലി കുര്യാക്കോസ്, തോമസ് കളരി , മഞ്ജു ജോഷി എന്നിവർ പ്രസംഗിച്ചു. നേതൃസംഗമത്തിൽ മാണ്ഡ്യ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഗ്രൂപ്പ് ഡിസ്‌കഷൻ, രൂപത കർമ്മപരിപാടികളുടെ പ്രസൻ്റേഷൻ തുടങ്ങിയവ സംഘടിപ്പിച്ചു .