2025
All Kerala
ഒരു കൊലപാതകിയുടെ ജയിൽ ചാട്ടത്തെ മതസ്പർദ്ദ വളർത്താനുള്ള ഉപകരണമായി ഉപയോഗിക്കുന്നവർ അറിയാൻ
ക്രൂരമായി കൊല ചെയ്യപ്പെട്ട സൗമ്യ എന്ന പെൺകുട്ടി കേരളത്തിൻ്റെ നോവായിരുന്നു. ആ വേദനയ്ക്ക് ആശ്വാസം എങ്കിലും കിട്ടിയത് ഘാതകനായ ഗോവിന്ദച്ചാമി പോലീസ് പിടിയിൽ അകപ്പെട്ടപ്പോൾ ആണ്.
കേരള പോലീസ് റിക്കാർഡിലും കേസ് ഫയലുകളിലും ഗോവിന്ദച്ചാമി @ ഗോവിന്ദ സ്വാമി എന്ന ഒരു പേരല്ലാതെ മറ്റ് പേരുകളില്ല താനും.മാത്രമല്ല ഗോവിന്ദച്ചാമിയുടെ പേരോ മതമോ അല്ല കേരള മനസ്സാക്ഷിയെ ഞെട്ടിച്ചത് മറിച്ച് അവൻ്റെ ക്രൂരകൃത്യം ആയിരുന്നു. ഗോവിന്ദച്ചാമിക്ക് തമിഴ്നാട് പോലീസ് പക്കൽ മറ്റൊരു പേരുണ്ട് എന്ന് പറയപ്പെടുന്നു പക്ഷെ സൗമ്യ കേസ് വിധിയിൽ അതില്ലതാനും.
സത്യമിതായിരിക്കെയാണ് കേരളത്തിലെ ജനം ടി വി പോലുള്ള രാഷ്ട്രീയ ചാനലും ചില രാഷ്ട്രീയ നേതാക്കളും ഗോവിന്ദച്ചാമിയുടെ കേസിൽ പോലും ഇല്ലാത്ത പേര് വച്ച് മതസ്പർദ്ദ വളർത്തുന്ന രീതിയിൽ പ്രചാരം നടത്തുന്നത്. അവരെ ഉറക്കത്തിലും എതിർക്കുന്ന ചില തീവ്ര സംഘടനകൾ ഇക്കാര്യത്തിൽ കമൻ്റുകളിലൂടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു എന്നതും ചിന്തിപ്പിക്കേണ്ടതാണ്. പൊതു ലക്ഷ്യത്തിനായി ഒന്നിക്കുന്നവർ എന്ന് പറയാം ! കേരളത്തിലെ മനോരമ പോലുള്ള മുഖ്യധാര മാധ്യമം ഇല്ലാത്ത പേര് ബ്രാക്കറ്റിൽ ഇട്ട് പോലീസ് ഇട്ട പോസ്റ്റർ എന്ന് തോന്നിപ്പിക്കുമാറ് ഒരു പോസ്റ്ററും തയ്യാറാക്കി.
ക്രൈസ്തവ സമൂഹത്തെ അവഹേളിക്കാൻ അവസരം കിട്ടിയാൽ കളയാത്ത ചില മാധ്യമങ്ങൾ ഇത് വിദ്വേഷ പ്രചരണത്തിനും ഉപയോഗിച്ചു.
ജനാധിപത്യത്തിൻ്റെ നാലാം കാല് എന്ന് അറിയപ്പെടുന്ന മാധ്യമങ്ങളിൽ ചിലരുടെ ഈ വിടുവാ പ്രവർത്തനം എന്തിന് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു ?
കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ടാർജറ്റ് ചെയ്യുന്ന ചില മാധ്യമ അജണ്ടകൾ ഉണ്ട് എന്ന് പറയാതെ വയ്യ. ഈ അജണ്ടയിൽ പെട്ടവർ പല മാധ്യമങ്ങളിലായി നുഴഞ്ഞും കയറിയിരിക്കുന്നു.
ചിരിച്ചു കൊണ്ടും വാളെടുത്ത് കൊണ്ടും അപ്രഖ്യാപിത ക്രൈസ്തവ വേട്ടയ്ക്ക് ഇറങ്ങുന്നവർ അറിയുക നിങ്ങടെ നുണ ബോംബുകളിൽ തകരുന്നതല്ല ഇവിടുത്തെ ക്രൈസ്തവ സമൂഹം.
നിങ്ങൾ കുറ്റം ചെയ്യുന്നു എന്ന അപകർഷതാ ബോധമായിരിക്കാം നിങ്ങളെ കൊണ്ട് ഇത് ചെയ്യിക്കുക. അതിന് ഏതെങ്കിലും തരത്തിൽ ക്രൈസ്തവ സമൂഹത്തിൻ്റെ നെഞ്ചത്ത് കയറുക അല്ല വേണ്ടത്. എങ്ങനെയെങ്കിലും നന്നാകാൻ നോക്കുക.
ഗോവിന്ദച്ചാമി എന്നല്ല ആരും കുറ്റം ചെയ്താലും അവൻ ശിക്ഷിക്കപ്പെടണം അവന് നിങ്ങൾ കൂട്ട് നിന്നില്ലങ്കിൽ അവൻ്റെ പേര് മാറ്റാൻ നിങ്ങൾ എന്തിന് ശ്രമിക്കുന്നു.
എന്തിലും മത സ്പർധ വളർത്താൻ ശ്രമിക്കുന്ന കൃമി കീടങ്ങൾക്ക് എതിരെ കേരളം ജാഗ്രത പുലർത്തിയേ തീരൂ.
Editorial Desk
Poster.jpg
Police Notice.jpg