2025
KOCHI
തിരുവനന്തപുരത്തെ ആരും കൊല കേരളത്തെ ഞെട്ടിക്കുന്നതാണ്. പ്രതി ലഹരിയ്ക്ക് അടിമയാണ് എന്നുള്ള വാർത്തയും പുറത്ത് വരുന്നു. കേരളത്തിൽ വർദ്ധിച്ചു വരുന്ന ക്രൂര കൃത്യങ്ങളുടെ പുറകിൽ മയക്കു മരുന്നിൻ്റെ വ്യാപനം ഒരു വലിയ ഘടകമാണ്. ലഹരിയുടെ മയക്കത്തിൽ സാക്ഷര കേരളത്തിലെ യുവത ക്രിമിനൽവൽക്കരിക്കപ്പെടുന്നതിനെയും കൊലയാളികൾ ആക്കപ്പെടുന്നതിനെയും നോക്കി നിൽക്കാതെ ലഹരി മാഫിയയെ ഇല്ലാതാക്കാൻ സർക്കാർ മുന്നോട്ട് വന്നേ തീരൂ.
എല്ലാ രാഷ്ട്രീയ പാർട്ടികളും കേരളത്തിൻ്റെ ഭാവിയെ കരുതി എങ്കിലും ഇതിനായി ഒന്നിച്ചു നിൽക്കണം. മയക്കുമരുന്നുകളുടെ ലഹരി യുവതയെ നശിപ്പിക്കുന്നത് മാത്രമല്ല അതിലെ പണമൊഴുക്ക് രാജ്യത്തിൻ്റെ സുസ്ഥിതിയെ തന്നെ ബാധിക്കും എന്നിരിക്കെ ലഹരിയ്ക്കെതിരായ കൂട്ടായ യത്നം ആരംഭിക്കേണ്ടിയിരിക്കുന്നു. മയക്കുമരുന്നിനെതിരായ യുദ്ധത്തിൽ കത്തോലിക്ക കോൺഗ്രസ് ഒപ്പം കാണും.